Thursday, October 9, 2014

ഇഷ്ടം...






ഇഷ്ടമാണെന്ന് ആദ്യം ചൊല്ലിയത് നീയാണ്
ഇഷ്ടമാണോ എന്ന നിന്‍റെ ചോദ്യത്തിന് 
ഇഷ്ടം,എനിക്കിഷ്ടമെന്ന് ഞാന്‍  ചൊല്ലിയപ്പോള്‍ 
ഇഷ്ടത്തോടെ നീ പൊട്ടി ചിരിച്ചു, അത് ഞാന്‍ 
ഇഷ്ടത്തോടെ,തെല്ലു നാണത്തോടെ  നോക്കി നിന്നു
ഇഷ്ടമാണ് നൂറു വട്ടമെന്ന് നീ ചൊല്ലിയപ്പോള്‍ 
ഇഷ്ടത്തോടെ, സ്നേഹത്തോടെ ഞാന്‍ പുഞ്ചിരിച്ചു 
ഇഷ്ടത്തോടെ നീ കിന്നാരം പറഞ്ഞപ്പോള്‍ 
ഇഷ്ടത്തോടെ,കൌതുകത്തോടെ ഞാന്‍ കേട്ടിരുന്നു.... 

ഇഷ്ടത്തോടെ നീ ചൊല്ലിയതെല്ലാം 
ഇഷ്ടത്തോടെ ഞാനെന്‍റെ ഹൃദയത്തില്‍ കുറിച്ച്  വെച്ചു
ഇഷ്ടത്തോടെ നീ തന്ന സ്നേഹോപഹാരങ്ങളെല്ലാം 
ഇഷ്ടത്തോടെ, നിധിയായ്‌, ഞാന്‍ സൂക്ഷിച്ചു വെച്ചു
ഇഷ്ടമെന്ന പദത്തിന് ഭംഗി കൂടിയെന്ന് നീ ചൊല്ലിയപ്പോള്‍ 
ഇഷ്ടത്തോടെ, കാല്‍ നഖം കൊണ്ട് ഞാന്‍ കളം വരച്ചു
ഇഷ്ടത്തോടെ,നിന്‍റെ  മുരളിയില്‍ നിന്നുതിര്‍ത്ത സംഗീതം 
ഇഷ്ടത്തോടെ ഞാനെന്‍റെ നെഞ്ചോടു ചേര്‍ത്തു വെച്ചു
ഇഷ്ടത്തോടെ യാത്രമൊഴി ചൊല്ലി നീ മറഞ്ഞുവെങ്കിലും 
ഇഷ്ടത്തിന്‍ അര്‍ത്ഥം ഞാനിന്നും തേടുന്നു................







6 comments:

ajith said...

ഇഷ്ടങ്ങള്‍ കൊണ്ടിഷ്ടം

Unknown said...

"ഇഷ്ടത്തിന്‍ അര്‍ഥം ഞാനിന്നും തേടുന്നു................"

അന്വേഷണം‍ സഫലമാകട്ടെ.

Harinath said...

ഇഷ്ടത്തെക്കുറിച്ചുള്ള കവിത ഇഷ്ടപ്പെട്ടു...

ശ്രീ.. said...

ഇഷ്ടത്തോടിഷ്ടം.....നന്ദി...സന്തോഷം :) മാഷേ....അജിത്‌

ശ്രീ.. said...

എല്ലാ ഒരു പ്രതീക്ഷ, അല്ലെ..നന്ദി..സന്തോഷം :) ഡേവിഡ്‌....David...

ശ്രീ.. said...

ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം, നന്ദി :) ഹരി....Harinath....