Tuesday, November 26, 2013

പൊന്നൂഞ്ഞാല്‍.....



മഞ്ഞ ചരടില്‍ ആലില താലി ചാര്‍ത്തി 
നെറുകയില്‍ കുംകുമം വിതറി 
അഗ്നി സാക്ഷിയായി 
അച്ഛന്‍ പിടിച്ചേല്‍പ്പിച്ച കയ്യും പിടിച്ച്
ഞാന്‍ നിന്‍റെ വധുവായി 
നാടും വീടും ഉപേക്ഷിച്ച് നിന്നോടൊപ്പം 
ചേര്‍ന്നു ഒരായിരം സ്വപ്‌നങ്ങള്‍ 
നെയ്യ്തു കൂട്ടി 
ആ സ്വപ്നത്തില്‍ ഞാനൊരു 
ഊഞ്ഞാല്‍ കെട്ടി, കളിവീട് ഒരുക്കി 
 കാത്തിരുന്നു 
 ഊഞ്ഞാല്‍ ആടാന്‍ എന്‍റെ കണ്ണന്‍ 
വരുമെന്ന് 
ഒരു മാത്ര താലോലിക്കാന്‍ കൊതിക്കെ 
ഒരു നിഴലായി എന്നില്‍ നിന്നും
നടന്ന് അകന്നു.............



6 comments:

ajith said...

പൊന്നൂഞ്ഞാല് ആടട്ടെ

ശ്രീ.. said...

വിലയേറിയ അഭിപ്രായത്തിന് നന്ദി മാഷേ @ അജിത്‌...

asrus irumbuzhi said...

കാത്തിരിക്കാം
ഒരുനാള്‍ വരും
പുഞ്ചിരിയോടെ
ആ പോന്നൂഞാലില്‍
ആടികളിക്കാന്‍
കണ്ണന്‍ !
അസ്രൂസാശംസകള്‍

ശ്രീ.. said...

കാത്തിരുപ്പ് വ്യര്‍ഥമാണെന് അറിഞ്ഞിട്ടും... ആ കാത്തിരിപ്പ്‌ അവസാനിപ്പിക്കാനുള്ള മനസ് നമുക്ക് ഉണ്ടാവാറില്ല....വിലയേറിയ അഭിപ്രായത്തിന് നന്ദി @ Asrus...

Unknown said...

നഷ്ട സ്വപ്‌നങ്ങള്‍ പ്രതിഫലിക്കുന്ന വരികളാണ് ഇത്. ആശാ ഭംഗങ്ങള്‍ നിഴലിട്ട്‌ നില്‍ക്കുന്നു. ഒന്നും വ്യര്‍ത്ഥമാവാതിരിക്കട്ടെ.

ശ്രീ.. said...

ആശയും, ആശാഭംഗങ്ങളും നമ്മുടെയൊക്കെ കൂടപിറപ്പുകള്‍ അല്ലെ ഹംസ ജി...വിലയേറിയ അഭിപ്രായത്തിന് നന്ദി @ Hamza Karimbil......