Wednesday, June 26, 2013

ഇത് വരെ തന്ന എല്ലാ സഹകരണത്തിനും നന്ദി കൂട്ടുകാരെ. വീണ്ടും ഒരു ചെറിയ ഇടവേളക്ക് ശേഷം കാണാമെന്ന പ്രതീക്ഷയോടെ......



Saturday, June 22, 2013

എന്നെന്നും...........

                                                       (ഫോട്ടോ ഫേസ്ബുക്ക്‌ - ഓയില്‍ പെയിന്റിംഗ് )


നീ പാടാന്‍ മറന്ന് പോയ പാട്ടിന്‍റെ വരികള്‍ 

എപ്പോഴും എന്നില്‍ അലയടിച്ചുയരുന്നു 

നിനക്കായ് കാത്ത് വെച്ച ഈ വയലിന്റെറ തന്ത്രികളില്‍ 

ആ പാട്ടിന്‍ ശീലുകള്‍ തത്തി കളിക്കുന്നു ......

Sunday, June 9, 2013

എന്‍റെ കണ്ണന്‍

                                                                                                               (ഫോട്ടോ ഫേസ് ബുക്ക്‌ )


എത്രയോ നാളായി കൊതിക്കുന്നു കണ്ണാ 
ആ ഓമല്‍ തിരു മുഖം ഒന്ന് കാണാന്‍
ആ വേണു ഗാനം ഒന്ന് കേള്‍ക്കാന്‍ 
കൃഷ്ണ നാമം ഉരുവിടാത്ത ഒരു നിമിഷം 
ഇല്ല ഈ ജീവിതത്തില്‍ 
എന്നിട്ടും എന്തേ കണ്ണാ എന്‍ മുന്‍പില്‍ 
അണയാന്‍ ഇത്ര താമസം 
പ്രീയ സഖി രാധ തന്‍ സങ്കടം അറിയുന്ന കണ്ണാ 
എന്തേ എന്‍ സങ്കടം അറിയാന്‍ വൈകുന്നു 
പ്രീയ തോഴന്‍ കുചേലനെ അനുഗ്രഹിച്ചയച്ച കണ്ണാ 
എന്തേ എന്‍ ദുഃഖമകറ്റാന്‍ ഇത്ര താമസം 
സാരഥിയായി തേര് തെളിച്ച് പ്രീയ തോഴന്‍ 
അര്‍ജുനന് ഉപദേശം നല്‍കിയ മായ കണ്ണാ
എന്തേ ഈ മൌനം എന്നോട് മാത്രമായി 
ഇഷ്ട ഭക്ത മീരയെ പോലെ പാടാന്‍ എനിക്കറിയില്ല 
എങ്കിലും കണ്ണാ എന്നും നിന്‍ നാമങ്ങള്‍ 
ഉരുവിടാം ഞാന്‍ ഭക്തിയോടെ 
ഒരിക്കലെങ്കിലും വിളികേള്‍ക്കുമോ കണ്ണാ 
ആ തിരു മുന്‍പില്‍ കൈകൂപ്പി നിന്നിടാം ഞാന്‍ 
ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെറ 
ഗുരുവായൂരപ്പാ നിന്‍ ദിവ്യ രൂപം 
ഒരു നേരമെങ്കിലും കേള്‍ക്കാതെ വയ്യ നിന്‍ 
മുരളി പൊഴിക്കുമാ ദിവ്യ ഗീതം.....

Tuesday, June 4, 2013

എന്‍റെ സരസ്വതി ക്ഷേത്രം..

                                                        (ഫോട്ടോ സുഹൃത്തിനോട് കടപ്പാട് -സുധീര്‍ വാസുദേവന്‍‌  )




ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന 
തിരു മുറ്റതെത്തുവാന്‍ മോഹം 
ആദ്യാക്ഷരം ചൊല്ലി തന്ന ഗുരുക്കന്മാരെ 
ആദരവോടെ നമിച്ചിടുന്നു 
വിദ്യാലയം എന്നുമെന്‍ മധുര സ്മരണകള്‍
നിറയുന്ന അക്ഷരത്തിന്‍ സരസ്വതി ക്ഷേത്രം
മുഴങ്ങി കേള്‍ക്കാം ഗുരുക്കന്മാരുടെ 
അറിവിന്‍ അക്ഷരങ്ങള്‍  ഈരടിയായ് 
പുത്തനുടുപ്പണിഞ്ഞു ചിണുങ്ങി കരഞ്ഞ്
അമ്മയുടെ സാരി തുമ്പില്‍ ഒളിച്ച 
ആ നാളുകള്‍ മറക്കുവതെങ്ങനെ 
പ്രകൃതി തന്‍ അനുഗ്രഹം മഴത്തുള്ളികളായ്
ചൊരിഞ്ഞ് ആനന്ദ നൃത്തമാടുന്നു 
ഈറനണിഞ്ഞ കണ്ണുകളും,വസ്ത്രങ്ങളുമായി 
സരസ്വതി ക്ഷേത്രത്തില്‍ പ്രവേശിക്കേ
എവിടെ നിന്നോ ഓടി വന്നാ കൈകള്‍ 
എന്നെ ചേര്‍ത്ത് പിടിച്ച് ചെറു ചിരിയോടെ 
തന്നരികത്തിരുത്തി പുത്തന്‍ പുസ്തകങ്ങള്‍ 
എടുതെന്നരികില്‍ വെച്ച്, മന്ദസ്മിതത്തോടെ 
എന്നോട് ചേര്‍ന്നിരുന്ന്, കാതില്‍ ഓതിയ 
വാക്കുകള്‍ മറക്കുവതെങ്ങനെ
എന്നും എന്‍ നിഴലായി എന്നോടൊപ്പം 
നടന്ന എന്‍ പ്രീയ മിത്രമേ നിന്നെ 
ഞാന്‍ മറക്കുവതെങ്ങനെ 
ഒരു വട്ടം കൂടിയാ തിരു മുറ്റത്തെത്തണം 
ഒട്ടേറെ സ്വപ്‌നങ്ങള്‍ പങ്ക് വെയ്യ്ക്കണം 
എന്നുമെന്‍ കൂട്ടായ പ്രീയ സുഹൃത്തിനൊപ്പം......