Tuesday, May 21, 2013

സ്മരണ 

(ഈ ലോകത്തോട്‌ വിട പറഞ്ഞ പ്രീയ സുഹൃത്തിന് കണ്ണീരോടെ)

                                                                                                    (ഫോട്ടോ ഗൂഗിള്‍ )



അമ്മയുടെ ഉദരത്തില്‍ ഒരു ബീജമായി ഉത്ഭവിക്കെ
ഈ ഭൂവില്‍ വന്ന് കണ്ണ് തുറന്ന് , ചെറു കരച്ചിലോടെ
ഒരു പിടി മണ്ണിന്റെറ അവകാശിയായി
ഞാനെന്‍റെ ബാല്യവും കൌമാരവും 
ആനന്ദത്തോടെ കഴിച്ചു കൂട്ടി 
പിന്നെപ്പൊഴോ എല്ലാരും ചേര്‍ന്ന്
 എന്നെ കാഞ്ചന കൂട്ടിലാക്കി
കാഞ്ചന കൂട്ടില്‍ കിടന്ന് ഞാന്‍ 
എല്ലാരെയും സംതോഷിപ്പിക്കാന്‍ ശ്രെമിച്ചു 
ആ സംതോഷം ഇഷ്ടമില്ലാത്തവര്‍ 
എന്നെ കല്ലെറിഞ്ഞു 
കാഞ്ചന കൂട്ടില്‍ കിടന്ന്നെറെറ മനസ് 
പിടയുന്നത് ആരും കണ്ടില്ലെന്നു നടിച്ചു 
പരസ്പരം കടിച്ച് കീറുന്ന ഈലോകത്തിനോടു 
വിടപറയാന്‍ ഞാനെന്‍റെ മാര്‍ഗം സ്വീകരിച്ചു 
ഒട്ടേറെ വേദനയോടെ
കാഞ്ചന കൂട്ടില്‍ നിന്ന് മോചനം നേടി അമ്മയുടെ 
മാറില്‍ തലചായ്ച്ച്  ഞാനൊന്ന് സുഖമായി ഉറങ്ങട്ടെ 
ഈ ലോകത്ത് ഞാന്‍ സന്തോഷവാനാണ്
അടിയില്ല, വഴക്കില്ല, പാര വെയ്യ്പുകള്‍ ഒന്നുമില്ല 
കൂട്ടിനായി കുറെ ആത്മാക്കളും 
ഇവിടെയെങ്ങിലും ഞാന്‍ സമാധാനമായി ജീവിച്ചോട്ടെ .....

എന്നും സ്നേഹത്തോടെ മാത്രം എന്നെ 
നോക്കിയിരുന്ന നിന്‍റെ കണ്ണുകളില്‍
അന്ന് കണ്ട ആ ദയനീയ ഭാവം ഇന്നും 
ഒരു നൊമ്പരമായി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു 
നിന്‍റെ സങ്കടങ്ങള്‍ മറക്കാനായി നീ മദ്യത്തിനടിമയായി
ആ ലഹരി നിന്‍റെ ജീവനെ തന്നെ  ഇല്ലാതാക്കുമെന്ന്  
എന്തേ നീ മനസിലാക്കിയില്ല
മദ്യം ഒരു പ്രശ്നത്തിനും പരിഹാരമാകുന്നില്ല
തെറ്റുകള്‍ തിരുത്തി, വീഴ്ച്ചകളെ ഉള്‍ക്കൊണ്ട്‌ 
ധൈര്യത്തോടെ മുന്നോട്ട് പോകാന്‍ ശ്രമിക്കൂ 
അവിടെയാണ് നമ്മുടെ വിജയം........ 
  


 

Wednesday, May 15, 2013

അക്ഷരം 

                                                                                                                               (ഫോട്ടോ ഗൂഗിള്‍ )


അമ്മതന്‍ നാവില്‍ നിന്നുതിര്‍ന്ന്  വീണ 
സ്നേഹത്തിന്‍ ആദ്യാക്ഷരം അമ്മിഞ്ഞ പാലിന്റെറ 
മാധുര്യത്തോടെ ഇന്നും ഓര്‍ത്തിടുന്നു
അരിയില്‍ വരച്ചിട്ട ആദ്യാക്ഷരത്തെ
സ്നേഹത്തോടെ നമിച്ചിടുന്നു 
വര്‍ണ്ണാക്ഷരങ്ങള്‍ തെറ്റാതെ ഉരുവിട്ട് പഠിപ്പിച്ച 
ഗുരുവിനെ ബഹുമാനത്തോടെ ഓര്‍ത്തിടുന്നു 
വര്‍ണ്ണാക്ഷരങ്ങള്‍ കൊണ്ട് ഞാന്‍ 
സ്നേഹത്തിന്‍ വാക്കുകള്‍ മെനഞ്ഞെടുത്തു
ആ വാക്കുകളൊക്കെയും സ്നേഹത്തിന്‍ 
മഴയായി എന്നില്‍ പെയ്യ്തിറങ്ങി  
വര്‍ണ്ണാക്ഷരങ്ങള്‍ കൊണ്ട് തീര്‍ത്ത വാക്കുകളുടെ 
മായാ പ്രപഞ്ചത്തില്‍എപ്പോഴൊക്കെയോ 
ഞാന്‍ ഒറ്റപെട്ട് പകച്ച്‌ നില്‍ക്കുന്നു 
അമ്പൊഴിഞ്ഞ ആവനാഴിയെ പോല്‍ , വാക്കുകള്‍ 
ഒഴിഞ്ഞ മനവും, ചലനമറ്റ തൂലികയുമായ്
നിന്‍ സ്നേഹത്തിന്‍ കരസ്പര്‍ശം വീണ്ടുമെന്‍ 
തൂലികയെ തലോടുമെന്ന പ്രതീക്ഷയുമായ് ....




Saturday, May 11, 2013

മാതൃദിനാശംസകള്‍ 
                                                                                         (ഫോട്ടോ സുഹൃത്തിനോട്‌ കടപ്പാട് )




അമ്മയെന്ന സ്നേഹത്തിന്‍ കവിത 
സ്നേഹത്തിന്‍ ഭാഷ പഠിപ്പിച്ച വാത്സല്യത്തിന്‍ കവിത 
സര്‍വം സഹയായ കാരുണ്യത്തിന്‍ കവിത 
ഒരിക്കലും വറ്റാത്ത സ്നേഹത്തിന്‍ ഉറവിടം 
അമ്മയെന്ന സഹനത്തിന്‍ കവിത ....


When Iam happy my Mother is Happy 
When Iam sad my Mother is sad
Praying to God all Mothers are always Happy
Lets make them Happy 
Matha, Pitha, Guru, Daivam
Happy Mothers day....

Tuesday, May 7, 2013

കടലാസ്  തോണി 

                                                                                             (ഫോട്ടോ സുഹൃത്തിനോട്‌ കടപ്പാട്)



ഓര്‍മ്മയില്‍ ഇന്നുമുണ്ടാ കളി  തോണി 
നീയും ഞാനും ചേര്‍ന്ന് മഴവെള്ളത്തില്‍ 
തള്ളിവിട്ടിരുന്ന കടലാസ് തോണി 

കാണാന്‍ എന്ത്  ചേലായിരുന്നാ തോണി 
മഴ വെള്ളത്തില്‍ കളിച്ച് നടക്കുന്ന കടലാസ്  തോണി 

ദിശയില്ലാതെ കാറ്റിന്‍ ഗതിക്കൊത്ത്
നീങ്ങുന്ന കളി തോണി 

എവിടെയോ ചെന്നിടിച്ച്  തകര്‍ന്ന് 
ജീവിതം വെടിയുന്ന കടലാസ് തോണി 

ആ തകര്‍ച്ച തെല്ലൊരു സങ്കടത്തോടെ 
നോക്കി നിന്നു നമ്മള്‍ 
വീണ്ടുമൊരു മഴയും പ്രതീക്ഷിച്ച് .......


Monday, May 6, 2013

പാദസരം

                                                                                                                          (ഫോട്ടോ ഗൂഗിള്‍ )


നിന്‍ പാദസരത്തിന്‍ ധ്വനി 
ഏഴ് സ്വരങ്ങളായി എന്നില്‍ പൊഴിഞ്ഞു വീണു

മനോഹരമായ പാദസരം എന്നും 
നിന്‍ പാദങ്ങളെ പുണര്‍ന്നിരുന്നു 

 നിന്‍  പാദസരത്തിന്‍ പൊട്ടിച്ചിരി 
ഒരു പാട്ടായി എന്നില്‍ അടര്‍ന്ന് വീണു

നിന്‍ പാദസരത്തിന്‍ ധ്വനി അന്നെന്‍ 
പ്രഭാതങ്ങളെ വര്‍ണ്ണാഭമാക്കിയിരുന്നു 

പാദസരമില്ലാത്ത നിന്റെ പാദങ്ങളെ
എപ്പോഴൊക്കെയോ ഞാന്‍ വെറുത്തിരുന്നു 

ചലന മറ്റ നിന്റെറ നാവുകള്‍ക്ക് 
ജീവന്‍ നല്‍കിയ നിന്‍ പാദസരത്തെ 
എന്നും ഞാന്‍ നെഞ്ചോടു ചേര്‍ത്തിരുന്നു 

പിന്നീടെപ്പോഴോ  നിന്‍ പാദസരത്തിന്‍ ധ്വനി 
നേര്‍ത്ത് നേര്‍ത്ത് എന്നില്‍ അലിഞ്ഞു ചേര്‍ന്നു ......

Wednesday, May 1, 2013

ചിത്രം 
                                                                                    (ഫോട്ടോ ഗൂഗിള്‍ )


നിറം മങ്ങിയ ചിത്രത്തില്‍ 
ചിരിക്കുന്ന നിന്‍ മുഖം തേടി 
മങ്ങിയ ചിത്രത്തില്‍ നിന്ന് 
പുറത്ത് വരില്ലെന്ന വാശിയോടെ നീ 
എന്‍ ചിത്തത്തിലെന്നും  നിന്റെറ
 ചിരിക്കുന്ന മുഖം ഏഴു വര്‍ണ്ണങ്ങളായി 
കാറ്റത്ത്‌ ആടിയുലഞ്ഞ ചില്ലിട്ട 
ചിത്രത്തിലിരുന്നു നീ ഉറക്കെ ചിരിക്കെ 
നൊമ്പരമായി ആ ചിരി 
അട്ടഹാസമായി എന്നില്‍ പ്രതിധ്യനിച്ചു
എന്നിട്ടും നിന്‍ മായാത്ത ചിരി 
കാണാന്‍ കൊതിക്കെ 
നീ ചില്ലായി പൊട്ടി ചിതറി 
അഗ്നി നാളത്തില്‍ എരിന്ജമര്‍ന്ന്
ഒരു പിടി ചാരമായ്
കടലില്‍ അലിഞ്ഞ് ചേര്‍ന്ന് മായവേ 
ചില്ലിട്ട നിറമില്ലാത്ത നിന്‍ ചിത്രം 
സന്തോഷത്താല്‍ കാറ്റത്ത്‌ ആടിയുലയുന്നു
എന്നുമെന്‍ നൊമ്പരമായ് ......