Wednesday, April 24, 2013

യാത്രാമൊഴി
                                                                            (ഫോട്ടോ ഗൂഗിള്‍ പ്ളസ് )



യാത്രാമൊഴി ചൊല്ലി പിരിഞ്ഞതെന്തേ നീ 
എന്‍റെറ മിഴിനീര്‍ കാണാതെ പോയതെന്തെ

മൌനമായി എങ്ങോ മറഞ്ഞതെന്തേ നീ
എല്ലാം മറന്ന്  നീ പോയതെന്തേ

നീയെന്ന സ്നേഹത്തെ നെഞ്ചോടു ചേര്‍ത്ത് വെയ്യ്ക്കാം 
ഒരു പാട് സ്വപ്‌നങ്ങള്‍ നെയ്യ്ത് കൂട്ടാം 

ആ സ്വപ്നത്തില്‍ ഒടുവില്‍ നീ എത്തുമെങ്കില്‍
എല്ലാം മറന്ന് ഞാന്‍ കൂട്ടുകൂടാം 

പരിഭവം നമുക്കിനി പറഞ്ഞ് തീര്‍ക്കാം 
പിണങ്ങാതിനിയെന്നും കൂട്ടുകൂടാം ......



Saturday, April 20, 2013

പെങ്ങള്‍
                                                                                                         (ഫോട്ടോ ഫേസ് ബുക്ക്‌ )



എന്തിനെന്നെ പിച്ചി ചീന്തുന്നു
ഞാനും ജീവിചോട്ടെ ഇവിടെ ശിഷ്ട കാലം 
സ്ത്രീയായ അമ്മയുടെ വയറ്റില്‍ പെണ്ണായി 
പിറന്നതാണോ ഞാന്‍ ചെയ്ത തെറ്റ്
കുരുന്നായ എന്നെ എന്തിന് നോക്കുന്നു 
നിങ്ങള്‍ കാമ വെറിയോടെ
നിങ്ങള്‍ക്കും ഇല്ലേ അമ്മ പെങ്ങന്മാര്‍ 
ഞാനെന്‍റെ മേനി മുഴുവന്‍ മറച്ചല്ലോ 
എന്നിട്ടും എന്നോടെന്തിനി ക്രൂരത
നിങ്ങളുടെ നിഴലിനെ പോലും എനിക്ക് പേടിയാണ് 
പെണ്ണായി പിറന്നതോ എന്‍റെ തെറ്റ്
സമരം ചെയ്യാനെനിക്കറിയില്ല, പ്രതിഷേധിക്കാനും
ഒന്ന് മാത്രം എനിക്കറിയാം,ഈ ഭൂമിയില്‍ ജീവിക്കാന്‍
എനിക്കുമുണ്ട് അവകാശം നിങ്ങളെ പോലെ 
ഞാനും ജീവിചോട്ടെ ഇവിടെ ശിഷ്ട കാലം.... 

Tuesday, April 16, 2013

ശാപം 

                                            (ഫോട്ടോ സുഹൃത്തിനോട്‌ കടപ്പാട് - പ്രബലന്‍ കൊചാത്ത്)




ആ മനോഹര നയനങ്ങള്‍
അവള്‍ക്കെന്നുമൊരു ഭൂഷണം ആയിരുന്നു 
എന്നിട്ടും എന്തോ അവള്‍  
 ആ  കണ്ണുകളെ വെറുത്തിരുന്നു 
സ്നേഹത്തോടെ അതിലും ആര്‍ത്തിയോടെ 
അവളെ സമീപിച്ചിരുന്നവര്‍ പറഞ്ഞതും
എത്ര മനോഹരമായ കണ്ണുകള്‍ 
തുളുമ്പാന്‍ വിതുമ്പുന്ന ആ കണ്ണുകളെ 
മറയ്ക്കാന്‍ പാട് പെടുന്ന അവളെ 
തെല്ല് വേദനയോടെ ഞാന്‍ നോക്കി നിന്നു
രാത്രിയുടെ നിശബ്ദതയില്‍ ആ 
മനോഹര നയനങ്ങളില്‍ നിന്നുതിര്‍ന്നു
വീണ ചുടു നീരും, വിറയാര്‍ന്ന 
അവളുടെ ശബ്ദവും
ഇപ്പോഴും എന്‍റെ കാതില്‍ 
മുഴങ്ങി കൊണ്ടേ ഇരിക്കുന്നു 
"ഈ കണ്ണുകളാണെന്റെറ ശാപം"...... 



Sunday, April 14, 2013

സാന്ത്വനം




 എല്ലാം മറന്നൊന്നുറങ്ങണം
അമ്മയുടെ മാറില്‍ തല ചായ്ച്
കെട്ടി പിടിച്ചൊന്നുറക്കെ പൊട്ടി കരഞ്ഞ്
എല്ലാ സങ്കടങ്ങളും ഇറക്കി വെയ്യ്ക്കണം 

അമ്മ തന്‍ മൃദു സ്പര്‍ശം 
തൂവലായി എന്നെ തഴുകുമ്പോള്‍ 
എല്ലാം മറന്നൊന്നുറക്കെ കരയണം 

അമ്മ തന്‍ വാക്കുകള്‍ 
താരാട്ട് പാട്ടിന്‍ ശീലായി എന്നില്‍ ചൊരിയുമ്പോള്‍
എല്ലാം മറന്ന് ലയിചിരിക്കണം 

അമ്മ തന്‍ വിരലുകള്‍ 
എന്‍ മുടിയിഴകളെ തലോടുമ്പോള്‍
ഒരു കൊച്ച് കുട്ടിയെ പോലെ കൊഞ്ചി കളിക്കണം 

അമ്മ തന്‍ പുഞ്ചിരി 
അമൃതായി എന്നില്‍ പൊഴിയുമ്പോള്‍ 
എല്ലാം മറന്നുറക്കെ പൊട്ടിച്ചിരിക്കണം 

അമ്മ തന്‍ മുഖം മനസ്സില്‍ ചേര്‍ത്ത്
വിറയാര്‍ന്ന കൈ പിടിച്ച് 
ആ പടികള്‍ ഇറങ്ങുമ്പോള്‍
എന്നുമൊരു സാന്ത്വനമായി 
സ്നേഹാര്‍ദ്രമായ ആ കൈകള്‍ 
ഉണ്ടാകണേ എന്ന പ്രാര്‍ത്ഥന മാത്രം.....






Saturday, April 13, 2013

എല്ലാ കൂട്ടുകാര്‍ക്കും നന്മയുടേയും, സന്തോഷത്തിന്റെറയും, സമൃദ്ധിയുടേയും, ഐശ്വര്യപൂര്‍ണ്ണമായ വിഷു ആശംസകള്‍ .....



Sunday, April 7, 2013

ബാല്യം 

                                                               (ഫോട്ടോ ഫേസ് ബുക്ക്‌ പേജ് ഓയില്‍ പെയിന്റിംഗ് )


എങ്കിലും  എന്‍ ബാല്യമേ 
നീ എത്ര വേഗം എന്നില്‍ നിന്ന് അകന്ന് പോയി 
ആരോടും പരിഭവം ഇല്ലാതെ 
കളിച്ച് രസിച്ചിരുന്ന എന്‍ ബാല്യത്തെ 
കാലമേ നീ എന്നില്‍ നിന്നും അടര്‍ത്തി എടുത്തു
നിഷ്കളംങ്കമായ ബാല്യത്തിന്‍ ഓര്‍മ്മകള്‍ 
മാത്രം  മായാതെ എന്നും 
വീണ്ടും ആ ബാല്യത്തിലേക്ക് മടങ്ങാന്‍ 
ഇനി ഏത് ജന്മം കഴിയും 
കൊതിയോടെ കാത്തിരിക്കാം 
വീണ്ടുമൊരു  ബാല്യത്തിനായ് .....