Saturday, November 3, 2012

ജീവിതത്തില്‍ കാത്തിരിപ്പിന്  വളരെ പ്രാധാന്യം ഉണ്ട്.  ആശുപത്രിയില്‍, റേഷന്‍ കടയില്‍, ബസ്‌ സ്റ്റാന്‍ഡില്‍ അങ്ങനെ എല്ലായിടവും കാത്തിരുപ്പ് തന്നെ ആണ്. ജീവിതത്തിന്റെറ നല്ലൊരു ഭാഗവും എന്തിനൊക്കെയോ വേണ്ടിയുള്ള  കാത്തിരുപ്പ് തന്നെ അല്ലേ.  ജീവിതത്തില്‍ കാത്തിരുപ്പ് നിര്‍ബാധം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു......




കാണാതെ പോയ മകനെ, വിദേശത്തുള്ള മക്കളെ
കാത്തിരിക്കുന്ന അമ്മയെ പോലെ 
കൊല്ലത്തില്‍ ഒരിക്കല്‍ നാട്ടില്‍ വരുന്ന 
ഭര്‍ത്താവിനെ കാത്തിരിക്കുന്ന ഭാര്യയെ പോലെ
കൈനിറയെ മിട്ടായിയുമായി വരുന്ന 
അച്ഛനെ കാത്തിരിക്കുന്ന മക്കളെ പോലെ 
പിണങ്ങിപോയ കാമുകനെ പ്രതീക്ഷയോടെ 
കാത്തിരിക്കുന്ന കാമുകിയെ പോലെ 
ഇഷ്ട ജോലിക്കായി അക്ഷമയോടെ 
കാത്തിരിക്കുന്ന യുവതി യുവാക്കളെ പോലെ 
മക്കള്‍ക്ക്‌ നല്ല കുടുംബ ജീവിതം കിട്ടണമേയെന്ന്‍
പ്രാര്‍ഥനയോടെ കാത്തിരിക്കുന്ന  രക്ഷിതാക്കളെ പോലെ
വേനലവധി ആകാനായി കാത്തിരിക്കുന്ന
വിദ്യാര്‍ഥികളെ പോലെ 
പേര കുട്ടികളെ കാണാന്‍ കൊതിച്ച് കാത്തിരിക്കുന്ന 
അപ്പുപ്പന്‍ അമ്മുമ്മയെ പോലെ
റോഡരികില്‍ കമന്റടിക്കാനായി
കാത്തു നില്‍ക്കുന്ന പൂവാലന്‍മാരെ പോലെ 
ദാഹം ശമിക്കാനായി മഴയെ കാത്തിരിക്കുന്ന 
വേഴാമ്പലിനെ പോലെ
വലയും കെട്ടി ഇരയെ കാത്തിരിക്കുന്ന
ചിലന്തിയെ പോലെ 
മരണത്തെ വേദനയോടെ കാത്തിരിക്കുന്ന
ഗതഭാഗ്യരെ പോലെ 
ജീവിതം മടുത്ത മുത്തശിമാരുടെ ചോദ്യം പോലെ 
എന്നാ മക്കളെ ഈ കാത്തിരുപ്പ് 
ഒന്ന് അവസാനിക്കുക.........




No comments: